Popular Posts

Tuesday 24 January 2012

േകരളത്തിന്റെ സാംസ്കാരിക മനഃസാക്ഷി

--> 



സുകുമാര്‍ അഴീക്കോട്.
േകരളത്തിന്റെ സാംസ്കാരിക മനഃസാക്ഷിഎന്ന്വിശേഷിപ്പിക്കാവുന്നഎഴുത്തുകാരനാണ്പ്രൊഫ. സുകുമാര്‍ അഴീക്കോട്. അത്അഴീക്കോട്മാഷിനെക്കുറിച്ച്ഏറ്റവുംഅനുയോജ്യമായവിലയിരുത്തലായിരുന്നു. പ്രഭാഷണത്തിലൂടെയുംഎഴുത്തിലൂടെയുംനിരന്തരമായിസമൂഹത്തെഉണര്ത്തുകയുംഉത്തേജിപ്പിക്കുകയുംവിചാരണ ചെയ്യുകയുമാണ്അദ്ദേഹംചെയ്തത്.

യൗവനോദയത്തോടെത്തന്നെ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്ശ്രദ്ധേയനായിത്തീര്ന്ന അഴീക്കോട്, കഴിഞ്ഞ ഏഴു ദശകത്തിലേറെയായികേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ പൂര്ണസമര്പ്പണത്തോടെമുഴുകുകയായിരുന്നു. സംസ്കൃതത്തിലും ഇംഗ്ലീഷിലുമുള്ള അഗാധപാണ്ഡിത്യവുംആ ഭാഷകളിലെ സാഹിത്യചിന്തകളിലുള്ള ഗാഢപരിജ്ഞാനവുംസാഹിത്യവിമര്ശനത്തില്‍ അദ്ദേഹത്തെ അനുപമനാക്കി.‌ ‍ ‍ ‍ ‌‍‍ ‌ ‍ 
-->

വിയ്യൂരില്‍ ഏറെക്കാലം താമസിച്ച അദ്ദേഹം ഇരവിമംഗലത്തെ പുതിയ വീട്ടിലേക്ക്അടുത്ത കാലത്താണ് മാറിയത്. കണ്ണൂരില്‍ ജനിച്ച അഴീക്കോട് ദീര്ഘകാലംഅധ്യാപകനായി ജീവിച്ചത് മലബാറിലാണെങ്കിലും പിന്നീട്സജീവപ്രവര്ത്തനമണ്ഡലമായി തൃശൂര്‍ മാറുകയായിരുന്നു. തൃശൂരില്സ്ഥിരതാമസമാക്കുകയും ചെയ്തു. അഴീക്കോടിന്റെ വിയോഗത്തോടെഅരനൂറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹ്യജീവിതത്തില്സക്രിയസാന്നിധ്യമായിരുന്ന സാംസ്കാരിക ശ്രേഷ്ഠനെയാണ് നഷ്ടമാകുന്നത്. ‍ ‍‍ ‍ ‌ 




-->
പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്‍ഥമായ കല പ്രഭാഷണം ആണ്‌
പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്ഥമായ കല പ്രഭാഷണം ആണ്, സാഹിത്യമല്ല. പ്രസംഗം എന്നാണു നാം ഉപയോഗിച്ചുവരാറുള്ള പദം. ഭാഷണം എന്ന അര്ഥം അതിനില്ല. എങ്കിലും പ്രസംഗം, പ്രസംഗിക്കുക, പ്രാസംഗികന്എന്നീ വാക്കുകള്പ്രചുരപ്രയോഗംമൂലം ഭാഷയില്പ്രഭാഷണാര്ഥത്തില്ഉറച്ചുപോയിരിക്കുന്നു. വാക്കിന് അധിദേവതയുണ്ടെങ്കില്‍, വാഗ്ദേവിയുടെ കൃപാകടാക്ഷം നിങ്ങളെ ധീരോദാരവാക്കായ പ്രഭാഷകനാക്കിത്തീര്ക്കുകയാണു വേണ്ടത്, കവിയോ സാഹിത്യകാരനോ ആക്കുന്നതിനുമുന്പ്. ദുഷ്പ്രാപയായ ദേവതയുടെ അനുഗ്രഹത്തിനുവേണ്ടി:
വാരിധി തന്നില്തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നണം കാലേ കാലേ
എന്നിങ്ങനെ എന്നും പ്രാര്ഥിച്ചുപോന്നിട്ടുണ്ട്. കവികളും





-->

സാഹിത്യകാരന്മാരും ലോകത്തിലെ മികച്ച പ്രാസംഗികരുടെ ഉള്ളില്‍ എന്നുംമുഴങ്ങിക്കൊണ്ടു നിന്നിട്ടുള്ള ഒരേയൊരു പ്രാര്ഥനയാണ് ഇത്. വാണീമാതാവിന്റെദയാമൃതധാരയുടെ ദിവ്യപ്രചോദനത്താല്‍ നാവിന്തുമ്പത്തുനിന്ന്അനശ്വരവചസ്സുകള്‍ നൃത്തമാടുവാനും അതിന്റെ ലഹരിയില്പ്പെട്ടുശ്രോതൃഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്പന്ദംകൊള്ളുന്നതു കണ്ട്അന്തരാത്മാവ് പുളകമണിയുവാനും ആശിക്കാത്തവര്‍ ഈ ലോകത്തില്വളരെയുണ്ടാവില്ല. രോഗശയ്യയ്ക്കും തപോവാടത്തിനും വെളിയിലുള്ളഉത്കര്ഷേച്ഛുക്കളായ എല്ലാ മനുഷ്യരും തങ്ങളുടെ വികാരവിചാരങ്ങളുടെപ്രവാഹസരണിയിലൂടെ മറ്റു മനുഷ്യര്‍ പ്രയാണംചെയ്തു കാണണമെന്ന്ഉത്കടമായി ആഗ്രഹിക്കുന്നവരായിരിക്കും. സനാതനവും അനിരോധ്യവുമായ ആആഗ്രഹത്തിന്റെ ദുര്ലഭമായ സാഫല്യമാണ് പ്രസംഗകല നിങ്ങള്ക്കുവാഗ്ദാനംചെയ്യുന്നത്. ‍ ‍ ‍ ‍ ‍ ‍‍


പ്രഖ്യാതനായ എഴുത്തുകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, അധ്യാപകന്‍. സാഹിത്യനിരൂപണത്തില്നിന്ന് സാമൂഹിക വിമര്ശനത്തിലേക്കുംആക്ടിവിസത്തിലേക്കും മാറി മാറി സഞ്ചരിക്കുന്ന സ്വതന്ത്രചിന്തകന്‍. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്ത്തിച്ചുകൊണ്ട് പൊതുജീവിതമാരംഭിച്ച അഴീക്കോട്പില്ക്കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ജീര്ണതകളെ പ്രതിരോധിക്കുവാന്നവഭാരതവേദി' രൂപീകരിച്ചു. നിരവധി പത്രമാസികകളുടെ പത്രാധിപത്യവുംകോളമെഴുത്തും ഏറ്റെടുത്തു. ആശാന്റെ സീതാകാവ്യം, തത്ത്വമസി തുടങ്ങിയഅതിപ്രശസ്തങ്ങളായ ഒരു ഡസനിലേറെ കൃതികളുടെ കര്ത്താവ്. നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്മാനായിരുന്നു. നിരവധി ഔദ്യോഗിക-ജനകീയ ബഹുമതികള്ക്ക്അര്ഹനായി. ഗാന്ധിയന്‍ ആദര്ശങ്ങളില്നിന്ന് വ്യതിചലിക്കാതെഅനീതികള്ക്കെതിരെ ഉയരുന്ന ഏകാന്തവും ധീരവുമായ സ്വരമാണ്അഴീക്കോടിന്റേത്.
‍‍ ‍ ‍‍‍ ' ‍ ‍‍ ‍‍‍ ‍ 



-->
പ്രധാന കൃതികൾ
  1. ആശാന്റെ സീതാകാവ്യം
  2. രമണനും മലയാളകവിതയും
  3. മഹാത്മാവിൻറെ മാർഗ്ഗം
  4. പുരോഗമനസാഹിത്യവും മറ്റും
  5. മലയാള സാഹിത്യവിമർശനം
  6. ജി. ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു
  7. വായനയുടെ സ്വർഗ്ഗത്തിൽ
  8. തത്ത്വമസി
  9. മലയാള സാഹിത്യപഠനങ്ങൾ
  10. തത്ത്വവും മനുഷ്യനും
  11. ഖണ്ഡനവും മണ്ഡനവും
  12. എന്തിനു ഭാരതാംബേ
  13. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
  14. അഴീക്കോടിന്റെ ഫലിതങ്ങൾ
  15. ഗുരുവിന്റെ ദുഃഖം
  16. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ
  17. പാതകൾ കാഴ്ചകൾ
  18. മഹാകവി ഉള്ളൂർ 
-->

തത്ത്വമസി

ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീർഥയത്ര എന്നുവിശേഷിപ്പിക്കവുന്ന ഗ്രന്ഥമാണു തത്ത്വമസി. അഴിക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതുതന്നെ. കേരള സാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി 12 അവാർഡുകൾ തത്ത്വമസിക്ക് ലഭിച്ചിട്ടുണ്ട്.
വാഗ്ഭടാനന്ദ ഗുരുവിനെ അഴിക്കോട് തന്റെ ഗുരുവായും ഗുരുവിന്റെആത്മവിദ്യതന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും അഴിക്കോട് കരുതുന്നു. എം.ടി.വാസുദേവൻ നായർ, എൻ.പി.മുഹമ്മദ് തുടങ്ങിയ എഴുത്തുകാരുടെ പ്രചോദനം തത്ത്വമസിയുടെ ആമുഖത്തിൽ അഴിക്കോട് സ്നേഹത്തോടെ സ്മരിക്കുന്നു. 
-->

സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനുംഅധ്യക്ഷനുമാണ് അഴിക്കോട്. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട്ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണൽ ബുക് ട്രസ്റ്റ് ഓഫ്ഇന്ത്യയുടെ ചെയർമാനായിരുന്നു. ഇപ്പോൾ വർത്തമാനംതൃശ്ശൂരിനടുത്തുള്ള വിയ്യൂരിൽ താമസിക്കുന്നു. ഒരു വലിയപുസ്തകശേഖരത്തിന്റെ ഉടമയുമാണ് അദ്ദേഹം. എന്നദിനപത്രത്തിന്റെ പത്രാധിപരായി പ്രവർത്തിക്കുന്നു. അവിവാഹിതനാണ്. ‍ ‍ 



courtesy : Mathrubhumi

No comments:

Post a Comment