Friday, 2 August 2013

                               നല്ല ആരോഗ്യത്തിനു 10 ശീലങ്ങൾ

ഹോട്ടലില്‍ ദോശയ്ക്ക് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ വെയ്റ്ററുടെ ഇഷ്ടപ്രകാരം പ്ളേറ്റില്‍ ഒരു വട കൂടി  ഉണ്ടാവും. കൊണ്ടു വന്നു വച്ചതല്ലേ എന്നാല്‍ കഴിച്ചേക്കാം  എന്ന മട്ടിലാണു പലരും ഈ അധിക വട കഴിക്കുന്നത്. എന്നാല്‍ ഒരു വട കഴിച്ചാല്‍ 270 കാലറിയും ഒരു ദോശ കഴിച്ചാല്‍ 85 കാലറിയുമാണു നമ്മുടെ ശരീരത്തിനു ലഭിക്കുന്നത്. ഒരു വട കഴിക്കുന്നതു മൂന്നു ദോശ കഴിക്കുന്നതിനു തുല്യമാണെന്നര്‍ഥം.
ഈ സത്യം മനസിലാക്കാതെ മൂന്നു ദോശയും അതിന്റെ കൂടെ ഒരു വടയും കഴിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടും. ഇത്  അമിതവണ്ണത്തിനു കാരണമാകും.ഏതു പ്രായക്കാര്‍ക്കും ചേരുന്ന വ്യായാമമാണു നടപ്പ്. രാവിലെയോ വൈകുന്നേരമോ അനുയോജ്യമായ സമയം തിരഞ്ഞെടുത്താല്‍ നടന്നുതുടങ്ങാം. പതുക്കെ നടന്നു തുടങ്ങുക.പത്തുമിനിട്ടിനുള്ളില്‍ വേഗം കൂട്ടുക. 15 മിനിറ്റ്  അതേ വേഗത്തില്‍ നടന്നതിനു ശേഷം വേഗം കുറയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് കാല്‍ കിലോ മീറ്റര്‍  ഓരോ ആഴ്ചയും കൂട്ടി നടക്കാം. വ്യായാമം ഇല്ലാത്തവര്‍ കാലറി കുറവുള്ള ആഹാരം കഴിക്കുന്നതാണു നല്ലത്. കൂടുതല്‍ കാലറിയടങ്ങിയ ഭക്ഷണം കുറഞ്ഞ അളവില്‍ കഴിച്ചാലും തൂക്കം കൂടും. അമിത ഭാരം കുറച്ച് രോഗങ്ങള്‍ അകറ്റി നിറുത്താന്‍ ഇതാ ചില വഴികള്‍.
  • മുപ്പതു വയസു കഴിഞ്ഞാല്‍ ഭക്ഷണ കാര്യത്തിലും വ്യായാമത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കൂടുന്നത് അറിയുന്നുണ്ടെങ്കിലും വിശപ്പിനു ശമനമില്ലാത്തവരാണ് അധികവും. ഇങ്ങനെയുള്ളവര്‍ പ്രധാന ഭക്ഷണത്തിനു മുമ്പ് മോര്, നാരങ്ങാവെള്ളം, ചൂടുവെള്ളം ഇവയിലേതെങ്കിലും ഒന്നു കുടിക്കുക.
  • രാവിലെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം മാറ്റാന്‍ ശ്രമിക്കുക. പകരം രണ്ടു ഗാസ് ചൂടുവെള്ളം കുടിക്കുക.
  • പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ മറ്റു ഭക്ഷണങ്ങള്‍ കഴിക്കരുത്. വിശപ്പ് കൂടുതലാണെങ്കില്‍ വെജിറ്റബിള്‍ സാലഡോ പഴങ്ങളോ  കഴിക്കാം.
  • സാലഡില്‍ നാരങ്ങാനീര്, ഒലിവ് ഓയില്‍, വിനാഗിരി ഇവയിലേതെങ്കിലും ചേര്‍ക്കുക. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള സാലഡ് പോഷകസമൃദ്ധമാണ്.
  • നാരുകള്‍ കൂടുതലടങ്ങിയ ധാന്യങ്ങള്‍, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ മുതലായവ ധാരാളം കഴിക്കാം. ഇലക്കറികളിലും കുമ്പളങ്ങ, മുരിങ്ങയ്ക്ക, കപ്പളങ്ങ തുടങ്ങിയവയിലും നാരിന്റെ അംശം കൂടുതലുണ്ട്. ഒരാള്‍ ദിവസം 100 മുതല്‍ 150 ഗ്രാം വരെ പഴങ്ങളും 200 ഗ്രാം പച്ചക്കറികളും കഴിക്കണം.
  •  ആന്റി ഓക്സിഡന്റ്സ് കൂടുതലുള്ള പഴുത്ത മാങ്ങ, പപ്പായ, പൈനാപ്പിള്‍, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, തണ്ണിമത്തന്‍ ഇവയിലേതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
  • ഇറച്ചിയോ മുട്ടയോ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഉപയോഗിക്കുക. മീന്‍ ആഴ്ചയില്‍ നാലു ദിവസം വരെ ആകാം. കാല്‍സ്യവും നാരുകളും കൂടുതലുള്ള സോയാബീന്‍ ദിവസവും കഴിക്കാം.
  • കാച്ചിയ പാല്‍ കുറെ സമയം ഫ്രിഡ്ജില്‍ വച്ചിരുന്നാല്‍ കട്ടി പാട മുകളില്‍ കിട്ടും. ഈ പാട മാറ്റിയശേഷം വേണം പാല്‍ ഉപയോഗിക്കാന്‍. സസ്യഭുക്കുകള്‍  ഭക്ഷണത്തില്‍ പരിപ്പുവര്‍ഗങ്ങള്‍  ഉള്‍പ്പെടുത്തണം.
  • ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ വെളുത്തുള്ളി, ചെറിയ ഉള്ളി
  • ഓട്സ്, സോയാബീന്‍ മഞ്ഞള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടു ത്തണം.
  • പാചക എണ്ണ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കണം.

    Courtesy:internet  

No comments:

Post a Comment